പാലക്കാട് യുഡിഫിനു പിന്തുണ പ്രഖ്യാപിച്ചു ഊരാകുടുക്കിലായി പി.വി.അൻവറിന്‍റെ ഡി. എം. കെ. പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടും അത് സ്വീകരിക്കാൻ യു.ഡി.എഫ് തയ്യാറാകാത്തതിനെ തുടർന്ന് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ അൻവർ പാലക്കാട്ട് കൺവഷൻ വിളിച്ചു. ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾക്ക് തൊട്ടടുത്ത ദിവസം പാലക്കാട്ട് എത്തി അൻവർ പുതിയ നിലപാട് പ്രഖ്യാപിക്കും.
കഴിഞ്ഞ മാസം 22 നു പാലക്കാട് സമ്മേളനം നടത്തിയാണ് പി. വി. അൻവറും കൂട്ടരും യുഡിഫ് സ്ഥാനാർഥി രാഹുൽ മങ്കൂട്ടത്തിലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാണു തീരുമാനമെന്നായിരുന്നു അൻവറിന്റെ പ്രഖ്യാപനം. എന്നാൽ ഇക്കാര്യം മനസിലാകത്തതു കൊണ്ടോ എന്തോ, യു.ഡി.എഫ്. നേതാക്കന്മാർ ഇതുവരെ പിന്തുണയ്ക്ക് നന്ദി പോലും പറഞ്ഞിട്ടില്ല. പ്രചാരണത്തിന് കൂടെ കൂട്ടുന്നുമില്ല. എന്ത് ചെയ്യുമെന്ന അണികളുടെ ചോദ്യത്തിന് അൻവറിനോ പാലക്കട്ടെ ഡിഎംകെ നേതാക്കൾക്കോ മറുപടിയും ഇല്ല. ഇതോടെ പ്രഖ്യാപിച്ച പിന്തുണ തീരികെയെടുക്കാനാണ് ആലോചന.
അതേ സമയം യു.ഡി.എഫിനു പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് സ്വാതന്ത്ര സ്ഥാനാർഥിയായ നേതാവിന് പുതിയ സാഹചര്യം പ്രതീക്ഷയാണ്. ജില്ലാ പ്രസിഡന്റ് അംഗമായ രാവുത്തർ സമുദായത്തെ ചൂണ്ടികാണിച്ചു വിലപ്പേശാനാണു ഡി.എം.കെ. ശ്രമം.