തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കൊണ്ടും കൊടുത്തുമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയത്. പ്രചാരണത്തിനൊടുവിൽ രാഹുലും യുഡിഎഫും കഴിഞ്ഞ പ്രവശ്യത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പാലക്കാട് വിക്ടോറിയ കോളജിലാണ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തായത്. ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിന് പരിഹസിച്ച് യുഡിഎഫ് പ്രവര്‍ത്തകന്‍ രംഗത്തെതി.  ഇനി വീട്ടില്‍ പോയി പൊട്ടിക്കരായമെന്നായിരുന്നു പരിഹാസം. എന്നാല്‍ കുറിക്ക് കൊള്ളുന്ന മറുപടിയാണ് സരിന്‍ നല്‍കിയത്. താന്‍ അതിന് ഇല്ലെന്ന് ചിരിച്ചുകൊണ്ട് യുഡിഎഫ് പ്രവര്‍ത്തകന് സരിന്‍ മറുപടി നല്‍കി.

2021-ല്‍ 36433 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 37293 വോട്ടാണ്. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടില്‍ വര്‍ധനവുണ്ടാക്കാനും കഴിഞ്ഞു. 2021-ല്‍ ഷാഫി പറമ്പില്‍ 54079 വോട്ട് നേടിയപ്പോള്‍ രാഹുലിന് നേടാനായത് 58389 വോട്ട്. അതായത് 4310 അധിക വോട്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി എല്‍.ഡി.എഫിന് നേടാനായത് 860 വോട്ട് മാത്രമാണ്.

ENGLISH SUMMARY:

Dr P Sarin reply to UDF Worker viral