വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ കെ.സി ഉണ്ണി. സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്‍റെ കൊലപാതകത്തിന് പിന്നില്‍. ഡ്രൈവറായിരുന്ന അര്‍ജുന്‍ നേരത്തെയും കേസുകളില്‍ പ്രതിയാണ്. എന്നാല്‍ മകന്‍റെ ജീവനെടുത്ത അപകടത്തിന് ശേഷമാണ് അര്‍ജുന്‍ കേസുകളില്‍ പ്രതിയാണെന്നറിയുന്നതെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണം അന്വേഷിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐ സ്വാധീനത്തിന് വഴങ്ങിയതോടെയാണ് തനിക്ക് നീതി നിഷേധിക്കപ്പെട്ടതെന്നും ഉണ്ണി ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തന്നെ സമീപിച്ചിരുന്നു. അര്‍ജുനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും കേസ് തെളിയിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉദാസീനത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴിത്തി സ്വര്‍ണംകവര്‍ന്നത് അര്‍ജുനാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൂന്നരക്കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കവര്‍ന്നത്. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു.അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ ബാലഭാസ്കറിന്‍റെ മരണവുമായി പെരിന്തല്‍മണ്ണയിലെ കേസിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ടി.കെ. ഷൈജു മനോരമന്യൂസിനോട് വ്യക്തമാക്കിയിരുന്നു.