kodakara

TOPICS COVERED

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. നാളെ രാവിലെ 11 മണിക്ക് തിരൂർ സതീശനോട് പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം നിർദ്ദേശം നൽകി.

 

ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൻ്റെ മുൻ സെക്രട്ടറിയാണ് തിരൂർ സതീശൻ. ബി.ജെ.പിയുടെ തൃശൂർ ഓഫിസിൽ 9 കോടി രൂപയുടെ കള്ളപ്പണം ചാക്കിൽ സൂക്ഷിച്ചുവെന്നായിരുന്നു സതീശൻ്റെ വെളിപ്പെടുത്തൽ. കൊടകര കുഴൽപ്പണ കവർച്ച കേസിൽ പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വാങ്ങണമായിരുന്നു. 

ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ് കുമാറാണ് തുടർന്വേഷണത്തിന് അനുമതി നൽകിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം കെ ഉണ്ണികൃഷ്ണൻ നൽകിയ നിയമോപദേശ പ്രകാരമാണ് കോടതിയെ സമീപിച്ചത്. നാളെ അന്വേഷണസംഘത്തോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും തെളിവുകൾ കൈമാറുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകത്തിൽ നിന്ന് 41 കോടി രൂപ കേരളത്തിൽ വിതരണം ചെയ്തെന്നാണ് കള്ളപ്പണ ഇടപാടുകാരൻ ധർമ്മരാജന്റെ മൊഴി. ബി.ജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണിതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തുകയിലെ മൂന്നരക്കോടി രൂപ കൊടകര ദേശീയപാതയിൽ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ ആദായ നികുതി വകുപ്പിനോടും ഇഡിയോടും കേരള പൊലീസ് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ നിയന്ത്രണത്തിൽ ആയതിനാൽ ഈ രണ്ട് ഏജൻസികളും മിണ്ടാട്ടം തുടർന്നു. വരും ദിവസങ്ങളിൽ ബിജെപി നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കേണ്ടി വരും.

ENGLISH SUMMARY:

Court permits further investigation in kodakara hawala case