വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറച്ചുസമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടും. ഇത്തരമൊരു അറിയിപ്പ് കിട്ടാത്തവരായി ആരും ഉണ്ടാകില്ല. ആ കാലം കഴിയുകയാണ്. വൈദ്യുതിവിതരണം നിര്‍ത്താതെ തന്നെ അറ്റകുറ്റപ്പണികൾ നടത്താവുന്ന സംവിധാനം വരുന്നു.
ഭൂമിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് അടിസ്ഥാന തത്വം. അതിനുവേണ്ട സംവിധാനങ്ങളാണ് ഈ കാണുന്നത്. പാപ്പനംകോട് തൃക്കണ്ണാപുരം റോഡിലെ 11 കെ വി ലൈനിൽ ആയിരുന്നു ഈ പരീക്ഷണം. പോസ്റ്റിലെ കേടുവന്ന ഉപകരണങ്ങളുടെ മാറ്റം, അയഞ്ഞുകിടക്കുന്ന വൈദ്യുതി ലൈനിന്‍റെ മുറുക്കല്‍, പുതിയ ലൈനികളുടെ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കാതെ പൂര്‍ത്തിയാക്കാം. അപകടങ്ങളും ഒഴിവാക്കാം. വൈദ്യുതി ബോര്‍ ചെയര്‍മാന്‍ ബിജുപ്രഭാകറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പുതിയ സംവിധാനത്തിന്റെ പരീക്ഷണം നേരില്‍ക്കണ്ട് വിലയിരുത്തി.
വൈദ്യുതി പ്രവഹിക്കുന്ന 33 കെവി ലൈനിൽ വരെ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാം. വൈദ്യുതി വിതരണം നിർത്തുന്നത് മൂലമുള്ള വരുമാന നഷ്ടം ഒഴിവാക്കുകയും ചെയ്യാം.