parukutti-search-found

ആനക്കൂട്ടം രാത്രി രണ്ടുമണി വരെ ചുറ്റും ഉണ്ടായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില്‍ അകപ്പെട്ടുപോയ സ്ത്രീകള്‍. രാത്രി മുഴുവന്‍ പേടിച്ചിരിക്കുകയായിരുന്നു. രണ്ട് മണിവരെ ആനക്കൂട്ടം ചുറ്റിനും ഉണ്ടായിരുന്നുവെന്നും പാറുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടമ്പഴയിലെ ഉള്‍ക്കാട്ടില്‍ ആറുകിലോമീറ്റര്‍ ദൂരത്തായാണ് ഡാര്‍ളിയെയും മായയെയും പാറുക്കുട്ടിയെയും കണ്ടെത്തിയത്. ഉള്‍ക്കാട്ടിലേക്ക് വാഹനം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ മൂവരെയും കാല്‍നടയായി തിരിച്ചെത്തിക്കും. മൂന്ന് മണിക്കൂറിനകം ഇവരുമായി പുറത്തെത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 

മൂന്നുപേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. 14 മണിക്കൂര്‍ പിന്നിട്ട തിരച്ചിലിന് ശേഷമാണ് മൂന്നുപേരെയും കണ്ടെത്തിയത്. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പിന്നാലെ ഇന്നലെ ഉച്ചയോടെ മൂന്നുപേരും ചേര്‍ന്ന് തിരച്ചിലിന് ഇറങ്ങുകയായിരുന്നു. 

ഇന്നലെ വൈകിട്ട് 4.45നാണ് കാണാതായവര്‍ ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത്. ആനക്കൂട്ടത്തെ കണ്ടെന്നും രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്നും മായ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഫോണിലെ ചാര്‍ജ് തീരാറായെന്നും മായ ബന്ധുവിനോട് പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഒാഫായി. 

നാട്ടുകാരും പൊലീസും വനംവകുപ്പും അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. മൂന്നുസ്ത്രീകളും കാട് അറിയാവുന്നവരാണെന്നതായിരുന്നു ആശ്വാസം. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Three women share their experiences inside Kuttampuzha Forest. 'The herd of elephants was around until 2 a.m.,' said Parukkutty. The women mentioned that they climbed onto a rock out of fear. All three are expected to be brought out of the forest soon.