wayanad-land-slide-news

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്നേക്ക് നാലു മാസം തികഞ്ഞു. വേദനകൾക്കിടയിലും സാമ്പത്തിക ബുദ്ധിമുട്ടികൂടി അനുഭവിക്കുന്നുണ്ട് മിക്ക ദുരന്തബാധിതരും. സർക്കാർ നൽകി വന്ന 9,000 രൂപ ജീവനാംശ വിതരണം തുടരണമെന്നാണ് ആവശ്യം. 

 

വാടക വീടുകളിൽ കഴിയുന്ന ലീലാവതിയും മദസ്വാമിയുമാണ് ഈ ആശങ്ക പറയുന്നത്. ഒരു രൂപ പോലും കയ്യിലില്ല, ജോലിയില്ല, വരുമാനമില്ല. എല്ലാവരും മുണ്ടകൈ - ചൂരൽമല സ്വദേശികളാണ്. ഉരുൾപൊട്ടിയ അന്ന് തുടങ്ങിയ ആശങ്ക ഇപ്പോഴുമുണ്ട്. എങ്ങനെ ജീവിക്കുമെന്ന് ചോദിക്കുന്നുണ്ട് എല്ലാവരും.

സർക്കാർ നൽകി വന്ന ജീവനാംശമായിരുന്നു എല്ലാവരുടെയും ആശ്രയം. ദിവസവും 300 രൂപ വെച്ച് മാസം 9000 രൂപ. കുടുംബത്തിലെ രണ്ടു പേർക്കു വീതമാണ് വിതരണം ചെയ്തു വന്നത്. ഒരു മാസത്തേക്ക് വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഒരു മാസത്തേക്ക് കൂടി നീട്ടി. ഭൂരിഭാഗം പേർക്കും ജോലിയോ വരുമാനമോ ആവാത്തതിനാൽ തുടർന്നങ്ങോട്ട് എന്ത് എന്നതാണ് ആശങ്ക.

പുനരധിവാസം നീളുന്നത് പരിഗണിച്ചു ജീവനാംശ വിതരണവും തുടരണം. തൊഴിൽ ലഭ്യമാക്കണം. ഉരുൾപൊട്ടലുണ്ടായി നാലു മാസം പിന്നിടുമ്പോഴും ദുരന്തബാധിതർക്ക് മുന്നിൽ തത്കാലം അതേ ഒള്ളൂ ഒരാശ്രയം. 

ENGLISH SUMMARY:

Chooralmala natives demand continue pension Rs 9000 crisis after four months.