പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന. എംഎല്‍ ടിവി ഇബ്രാഹീമാണ് മറിയം ജുമാനയെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുക്കുന്നത്. നാട്ടിൻപ്പുറത്തുകാരിയായി ജനിച്ച് സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിന്‍റെ അഭിമാനം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സി എച്ചിന്റെ സ്വപ്‍നം പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടികളും അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണെന്നും ഇബ്രാഹീം കുറിക്കുന്നു
കുറിപ്പ്
മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന തന്റെ പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി നാടിനഭിമാനമായി . പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരിക്കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി - ഉമൈബാനു ദമ്പതികളുടെ നാലാമത്തെ കുട്ടിയായ മറിയം ജുമാനയെ ഡൽഹിയിലെ ഫ്‌ളൈ ഓല ഏവിയേഷൻ അക്കാദമിയിൽ പഠനം നടത്തുന്നതിന് പോകുമ്പോൾ യാത്രയയക്കാൻ അവരുടെ വീട്ടിൽ ഞാനും പോയിരുന്നു . ആത്മവിശ്വാസം സ്‌ഫുരിക്കുന്ന അവരുടെ പ്രസ്സന്ന വദനവും കുടുംബത്തിന്റെ താങ്ങും പിന്തുണയും അന്നേ മനസ്സിലായതാണ് മികച്ച ഗായികകൂടിയാണ് മറിയം ജുമാന
നാട്ടിൻപ്പുറത്തുകാരിയായി ജനിച്ച് സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിൻറെ അഭിമാനം കൂടിയാണ് . സി എച്ചിന്റെ സ്വപ്‍നം പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടികളും അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ് . മറിയം ജുമാനയുടെയും സഹോദരങ്ങളുടെയും അവരവരുടെ ഉജ്വല നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ ധീരവും ത്യാഗപൂർണ്ണവുമായ പിന്തുണകൂടിയുണ്ട് . പിതാവ് ഉമർ ഫൈസി പള്ളിയിലെ ഉസ്താദ് ആണ് എന്നതിന് പുറമെ ദൂര ദിക്കിൽ പോലും പോയി പഠിക്കുന്നതിന് വലിയ ധൈര്യമാണ് മക്കൾക്ക് നൽകുന്നത് മാതാവ് ഉമൈബാനു മുൻ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകയും വനിതാ ലീഗ് ഭാരവാഹികൂടിയാണ് . പിതാവ് ഉമ്മർ ഫൈസിക്കും ഉമൈബാനുവിനും സഹോദരങ്ങളും നാട്ടുകാരും നൽകുന്ന ഉറച്ച പിന്തുണയും പ്രശംസനീയമാണ് .