കോഴിക്കോട് ബീച്ച് റോഡിൽ പരസ്യ ചിത്രീകരണത്തിനിടെ വടകര സ്വദേശി ആൽവിനെ ഇടിച്ചത് നീല കാർ ആണെന്നതിൽ സ്ഥിരീകരണം. മഞ്ചേരി സ്വദേശി സാബിത്ത്  ഓടിച്ച കാറാണ് ആൽവിനെ ഇടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സാബിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കി.  പോസ്റ്റുമോർട്ടം നടപടികൾ.

ബീച്ച് റോഡിലെ വീഡിയോ ചിത്രീകരണത്തിനായി എത്തിച്ചത് രണ്ടു കാറുകളും നീലയും കറുപ്പും നിറത്തിലുള്ള കാറുകൾ ഓടിച്ചത് മഞ്ചേരി സ്വദേശി സാബിത്ത് റഹ്മാനും ഇടശേരി സ്വദേശി മുഹമ്മദ് റബീസും നീല കാറിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആൽവിനെ ഇടിച്ചത് കറുത്ത കാറാണെന്ന് ഇരുവരും പൊലീസിനോട് കള്ളം പറഞ്ഞു, കുറച്ചു നേരം പൊലീസിനെ കുഴക്കിയെങ്കിലും സി സി ടി വി ദൃശ്യത്തിലൂടെ സാബിത്ത്  ഓടിച്ച നീല കാറാണ് ആൽവിനെ ഇടിച്ചതെന്ന് സ്ഥിരികരിച്ചു.

തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആൽവിന്‍റെ  മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോൾ വൃക്ക തകരാറിലായതിനെ തുടർന്ന് തണ്ണീർപന്തൽ എന്ന ഗ്രാമം ഒരുമിച്ചാണ് നാല്‍പ്പത്തിയഞ്ചോളം ലക്ഷം രൂപ സമാഹരിച്ച് ആൽവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

ഒറ്റമകനായ  ആല്‍വിന്‍ രക്ഷിതാക്കള്‍ക്ക്  തണലേകാനാണ് ശാരീരികബുദ്ധിമുട്ടുകള്‍ അവഗണിച്ച്  ഇരുപതാംവയസില്‍  കടല്‍ കടന്നത്. ഉപജീവനത്തിനായുള്ള പരിശ്രമത്തിനിടെയാണ് ഇന്നലെ ആല്‍വിന് ദാരുണഅന്ത്യം സംഭവിച്ചത് 

ENGLISH SUMMARY:

Alvin was hit by an uninsured vehicle; Sabit's arrest recorded