അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. '2007ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി ആരോപിച്ചത്. 

നടിയുടെ ആരോപണം വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ് എന്നായിരുന്നു ബാലചന്ദ്ര മേനോന്‍റെ വാദം. പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നും ബാലചന്ദ്രമേനോൻ വാദിച്ചു. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ള നടന്മാർക്കെതിരെയും നടി നേരത്തേ പരാതി നൽകിയിരുന്നു.

ENGLISH SUMMARY:

Kerala High Court grants anticipatory bail to actor-director Balachandra Menon in a sexual assault case