കൊല്ലത്തു നടക്കുന്ന സിപിഎം ജില്ലാ സമ്മേളന വേദിയില്‍ ചില്ലുകുപ്പിയില്‍ കുടിക്കാന്‍ വെളളം നല്‍കിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നേതാക്കള്‍. കരിങ്ങാലി വെളളമുളള കുപ്പി കാണുമ്പോൾ ബീയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം പറഞ്ഞു. ബീയര്‍ കുടിക്കുകയാണെന്ന് ആക്ഷേപിച്ചാണ് ചിത്രങ്ങള്‍ സഹിതം
ജില്ലാ സമ്മേളനവേദിയില്‍ തിളപ്പിച്ചാറിയ കരിങ്ങാലി വെളളം ചില്ലുകുപ്പിയിലാണ് നല്‍കിയത്. ബീയര്‍ കുപ്പിയാണ് ഇതിനായി ഉപയോഗിച്ചത്. വേദിയുടെ മുന്‍നിരയിലുണ്ടായിരുന്ന ചിന്താ ജെറോം ഉള്‍പ്പെടെയുളള നേതാക്കള്‍ ബീയര്‍ കുപ്പിയിലെ കരിങ്ങാലിവെളളം കുടിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബീയര്‍ കുടിക്കുകയാണെന്ന് കളിയാക്കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ചിന്തയും പ്രതികരിച്ചു.
കരിങ്ങാലി വെളളകുപ്പി കാണുമ്പോൾ ബീയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫെയ്സ് ബുക്കില്‍ കുറിച്ചു. ബോധപൂർവം അർഥശൂന്യമായ പരിഹാസങ്ങളും വിമർശനങ്ങളുമാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കുപ്പിയിലാണ് കരിങ്ങാലി വെളളം കുടിക്കാനായി വിതരണം ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. ചിന്താ ജറോമിനെ ആക്രമിക്കാനും അപമാനിക്കാനും മുതിരുന്നവർ ആ പണി നിർത്തുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറും പറഞ്ഞു. തിരിച്ചു പ്രതികരിക്കുമ്പോള്‍ പക്ഷം പിടിക്കരുതെന്നും അനില്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.