സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്കും തമിഴ്നാടിനും ഇടക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തമായത്. ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.