തൃശൂർ നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിലെ അന്വേഷണം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വലപ്പാട് പൊലീസിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് നിർദ്ദേശം. പ്രതിക്ക് ജാമ്യത്തിന് അർഹത ഇല്ലെന്നും, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നുകൊണ്ട് വിചാരണ നേരിടണമെന്നും ഉത്തരവിലുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ഡ്രൈവർ ജോസ്. അപകട സമയത്ത് ഒന്നാം പ്രതിയായ ക്ലീനർ ആയിരുന്നു ലോറി ഓടിച്ചിരുന്നത്.