കുഞ്ഞുനാള്‍ മുതല്‍ ഓടിക്കളിച്ച മുറ്റങ്ങളില്‍ കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക്. എട്ടരയോടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കരിമ്പനയ്ക്കല്‍ ഓഡിറ്റോറിയത്തിലെത്തിച്ചു. കൂട്ടുകാരികളെ അടുത്തടുത്തായി കിടത്തി. ഒരുനോക്ക് കാണാന്‍ വരി നിന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ച നാട്ടുകാരുടെ കണ്ണുകളും ഇൗറനണിഞ്ഞു.
പൊന്നുമക്കളെ കാണാനെത്തിയ ആയിരങ്ങള്‍ക്കിടയില്‍ പരസ്പരം കെട്ടിപ്പിടിച്ച് അലമുറയിട്ടു നാല് അമ്മമാര്‍. സകലനിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു ബാപ്പമാര്‍. ഒടുവില്‍ അവരെത്തി. കരിമ്പ സ്കൂളില്‍നിന്ന് സഹപാഠികളും അധ്യാപകരും എത്തിയത് കരഞ്ഞു തളര്‍ന്ന്. ഇന്നലെ സ്കൂളില്‍നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്രിയകൂട്ടുകാരികളുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ അവര്‍ വിങ്ങിപ്പൊട്ടി. കരിമ്പനയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ ദുഖം അലതല്ലി.
മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും എം.ബി.രാജേഷും അന്തിമോപചാരം അര്‍പ്പിച്ചു. പാണക്കാട് സാദിഖലി തങ്ങള്‍ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കി. പ്രിയപ്പെട്ടവരുടെ കണ്ണീര്‍ പ്രണാമം ഏറ്റുവാങ്ങി ഒടുവില്‍ മടക്കം. ഓരോരുത്തരായി തുപ്പനാട് ജുമാ മസ്ജിദിലേക്ക്. മരണത്തിലും ഇണപിരിയാതിരുന്നവര്‍ക്ക് അടുത്തടുത്തായി അന്ത്യവിശ്രമം. പ്രാര്‍ഥനകളോടെ അവസാന ചടങ്ങുകള്‍. ഭൂമിയിലെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കി വച്ച് അവര്‍ യാത്രയായി. നൊമ്പരത്തിപ്പൂക്കളായി മണ്ണിലലിയാന്‍