ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂവല്‍. നിശാഗന്ധിയില്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി വേദിയിലേക്ക് കയറുമ്പോഴായിരുന്നു യുവാവ് കൂകി വിളിച്ചത്. റോമിയോ രാജന്‍ എന്നയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ചലച്ചിത്രമേളയുടെ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച പ്രേക്ഷക പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ടഗോര്‍ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ ചിത്രമായ ലൗവബിള്‍ കാണാന്‍ സിനിമാപ്രേമികള്‍ ഒഴുകിയെത്തി. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.