കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് ബൈക്കില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. സഹോദരൻ ഒപ്പം ബൈക്കിൽ യാത്ര ചെയുമ്പോൾ ആണ് അപകടം. ഒരേ ദിശയിൽ പോകുമ്പോൾ ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ അതേ ലോറി ഇടിക്കുകയായിരുന്നു. മാത്തറയിൽ നിന്ന് പന്തീരങ്കാവിലേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും. സഹോദരൻ അൻസിബിന് പരുക്കേറ്റു.

ENGLISH SUMMARY:

20-year-old student dies in Kozhikode after bike collides with lorry