chirayinkeezhu-accident-2

തിരുവനന്തപുരം ചിറയന്‍കീഴില്‍ സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്ക് ഏറ്റെങ്കിലും മറ്റ് ആരുടെയും നില ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്ന് ചിറയന്‍കീഴിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ബസ് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് ദൃസാക്ഷികള്‍ ആരോപിച്ചു.  

 
ENGLISH SUMMARY:

A private bus crashed into a car and then into the wall of a house in Chirayankeezhu, Thiruvananthapuram.