കോതമംഗലം– നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന റോഡിലേക്ക് വീണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.
ഇവിടെയിറങ്ങിയ കാട്ടാന പന മറിച്ചിടുകയും ഇത് വിദ്യാർഥികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന മുല്ലശേരി സ്വദേശി അല്‍ത്താഫിന് പരുക്കേറ്റ് ചികിത്സയിലാണ്.