പാലക്കാട് പനയമ്പാടത്ത് വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ശക്തമാക്കാൻ നാട്ടുകാർ. 12 ഓളം ജീവൻ പൊലിഞ്ഞ സ്ഥലത്ത് ഇനി എന്തു പഠനമാണ് നടത്താൻ പോകുന്നതെന്ന് ചോദിച്ച് യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു.
3 വർഷത്തിനിടെ 120 അപകടങ്ങൾ 12 മരണം, കൊടും വളവും ചരിവും പരിഹരിക്കാതെ പനയമ്പാടത്തെ അപകടങ്ങൾ അവസാനിക്കില്ലെന്ന് എന്നെ കണ്ടെത്തിയതാണ്, എന്നിട്ടും ഇനി എന്തിനാണ് പുതിയ പഠനമെന്നാണ് ഉയരുന്ന ചോദ്യം. പഠനം നടത്താൻ ഉദ്യോഗസ്ഥ സംഘം ഇന്ന് പനയാമ്പാടത്ത് എത്താനിരിക്കെയാണ് യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചത് , പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസും അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.ആക്ഷൻ പ്ലാൻ തയ്യാറാക്കാനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇന്ന് റോഡിൽ പരിശോധന നടത്താൻ എത്തുമ്പോഴും പ്രതിഷേധം ഉയരാനാണ് സാധ്യത.ജില്ലാ പൊലീസ് മേധാവി, ആര്‍.ടി.ഒ, പൊതുമരാമത്ത്,ദേശീയ പാതാവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത സംഘമാണ് വൈകിട്ട് എത്തുക.