മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരായ സി.പി.ഐയുടെ വിമർശനങ്ങൾ ആത്മാർഥതയില്ലാത്തതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വല്ല്യേട്ടൻ മിണ്ടരുത് എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്ന പാർട്ടിയായി സി.പി.ഐ മാറി. സിപിഐ ചില കാര്യങ്ങള്‍ പറയുന്നുണ്ട്.ബിനോയ് വിശ്വത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹം അത് കാര്യമായി ഉന്നയിക്കാന്‍ തയ്യാറാകണം. വെളിയം ഭാര്‍ഗവന്‍റെയും സി.കെ. ചന്ദ്രപ്പന്‍റെയുമൊക്കെ സ്ഥാനത്താണ് ഇരിക്കുന്നതെന്ന ചിന്ത അദ്ദേഹത്തിന് വേണമെന്നും ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.
കാതലായ തിരുത്തല്‍ നടപടികള്‍ സര്‍ക്കാരില്‍ ഉണ്ടാക്കാന്‍ സി.പി.ഐക്ക് കഴിയുമോ ? അത്തരമൊരു തിരുത്തല്‍ ശക്തിയായി മാറാന്‍ അവര്‍ക്ക് സാധിക്കുമോ എന്നതില്‍ സംശയമുണ്ട്. മുന്നണി മാറ്റമൊക്കെ സി.പി.ഐ തീരുമാനിക്കേണ്ട കാര്യമാണെങ്കിലും േകരളത്തിന്റെ മനസ് അറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.