mv-govindan-pv-anwar-3
  • എം.വി.ഗോവിന്ദന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
  • കൂടിക്കാഴ്ച കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ വച്ച്

പി.വി. അന്‍വറിനെ കടന്നാക്രമിച്ച് സിപിഎം നേതൃത്വം. പാല് കൊടുത്ത കൈക്ക് കടിക്കാൻ പാടില്ലന്നെന്നത് സമാന്യ തത്വമെന്ന് എ.കെ. ബാലൻ പറഞ്ഞു. അൻവർ ഇരുട്ടിൽ നിൽക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രകാശം കാണാത്തത്. പാളം തെറ്റാൻ അൻവർ സ്വയം തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. അൻവർ എല്ലാ പരിധിയും വിട്ടു. അൻവറിന്റെ അജൻഡ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും എ.കെ.ബാലൻ മനോരമ ന്യൂസിനോട്  പറഞ്ഞു. ALSO READ: അന്‍വര്‍ പുറത്തേക്ക്; ‘സഭയില്‍ നടുവില്‍ ഇരിക്കും; രാജിവയ്ക്കാന്‍ പിരാന്തില്ല’

 

അതേസമയം, അന്‍വറിന്റെ ആരോപങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാന്‍ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉച്ചയ്ക്ക് 2.30ന് വാര്‍ത്താസമ്മേളനം നടത്തും. എം.വി.ഗോവിന്ദന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ALSO READ: 'പിവി അൻവർ കൈകോടാലി'; തിരഞ്ഞ് സിപിഎം നേതാക്കൾ; എഫ്ബിയിൽ ട്രെൻഡിങ്

പി.വി അൻവറിനെതിരായ നടപടി ഗൗരവമായി ആലോചിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അൻവറിന്റെ കടന്നാക്രമണം. ശത്രുക്കളുടെ കയ്യിലെ ആയുധമാവുകയാണ് ചെയ്തത്. അതിനാൽ അൻവറിന്‍റെ നിലപാട് ജനങ്ങൾ തള്ളിക്കളയും. പി ശശിക്കെതിരായ പരാതി  പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയത് എന്നും ടി പി രാമകൃഷ്ണൻ  കോഴിക്കോട് ചേളന്നൂരിൽ പറഞ്ഞു.  ALSO READ: ‘റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?; വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ല’

അൻവർ പെരുമാറുന്നത് സമനില തെറ്റിയ ആളെ പോലെയെന്ന്  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.  മുഹമ്മദ്‌ റിയാസ് പാർട്ടിയിൽ ഓടിളക്കി വന്നതല്ല. വിദ്യാർഥി രാഷ്ട്രീയത്തിൽ അടക്കം സജീവമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്താൻ ആണ് ഈ പ്രചാരണമെന്നും പി.മോഹനൻ കോഴിക്കോട് പറഞ്ഞു.

ENGLISH SUMMARY:

CPM leaders against PV Anwar; MV Govindan met CM Pinarayi Vijayan