പാര്‍ട്ടി അംഗം പോലും അല്ലാതിരുന്നിട്ടും പി.വി.അന്‍വറിന് സര്‍ക്കാരും സിപിഎമ്മും വലിയ പരിഗണനയാണ് നല്‍കിയെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്‍വര്‍  ഉന്നയിച്ച എല്ലാ പരാതികളും പാര്‍ട്ടിയും സര്‍ക്കാരും അതീവ ഗൗരവത്തോടെ പരിഗണിച്ചു. ഇക്കാര്യത്തില്‍ അന്‍വറിന്റെ നിലപാടുകളല്ല, ഉന്നയിച്ച പ്രശ്നങ്ങളുടെ ഗൗരവമാണ് കണക്കിലെടുത്തത്. പരാതികളില്‍ അന്വേഷണം നടന്നുവരികയാണ്. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഒരാളെയും വച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. 

വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും താനും എവിജയരാഘവനും അന്‍വറുമായി ചര്‍ച്ച നടത്തി. മലപ്പുറം ഉള്‍പ്പെടെയുള്ള മേഖലകളിലെ പാര്‍ട്ടി നേതാക്കളും ഇദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിച്ച് പറഞ്ഞതാണ്. മൂന്ന് പിബി അംഗങ്ങള്‍ നല്‍കിയിട്ടും വിശ്വാസത്തിലെടുക്കാതെ പത്രസമ്മേളനം നടത്തി പ്രതിപക്ഷം പോലും നടത്താത്ത രീതിയില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന രീതിയാണ് അന്‍വറിന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

CPM state secretary MV Govindan against PV Anwar