• അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് എം.വി.ഗോവിന്ദന്‍
  • ‘കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി അന്‍വറിന് ധാരണയില്ല’
  • ‘അന്‍വറിന്റെ കുടുംബപാരമ്പര്യം കോണ്‍ഗ്രസിന്റേത്’

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാനെ സെക്രട്ടറി എം.വി.ഗോവിന്ദന്‍. കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി അന്‍വറിന് ധാരണയില്ല. അന്‍വറിനെതിരെ രംഗത്തിറങ്ങണം .  അന്‍വറിന്റെ കുടുംബപാരമ്പര്യം കോണ്‍ഗ്രസിന്റേതെന്നും ഗോവിന്ദന്‍. പാര്‍ട്ടി അണികളുടെ പേരില്‍‌ ആളാകാന്‍ അന്‍വറിന് അര്‍‌ഹതയില്ല. പാര്‍ട്ടിയുടെ നയങ്ങള്‍, സംഘടനാ സംവിധാനം എന്നിവ അറിയില്ലെന്നും എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന സംവിധാനങ്ങളും പ്രചരണം നടത്തിവരികയാണ്. അത് ഏറ്റുപിടിച്ച് അവരുടെ വക്കാലത്തുമായി പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍. അന്‍വര്‍ വലതുപക്ഷത്തിന്‍റെ കയ്യിലെ കോടാലിയായി മാറിയിരിക്കുന്നു. അന്‍വറിന്‍റെ നിലപാടിനെതിരായ പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും സഖാക്കളുമാകെ രംഗത്തിറങ്ങണം. 

അന്‍വറിന്‍റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അയാള്‍ക്ക്  കാര്യമായ ധാരണയില്ല എന്ന് വ്യക്തമാകും. എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച അന്‍വന്‍ നടത്തിയ അവസാനത്തെ വാര്‍ത്താസമ്മേളനത്തില്‍  വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചത് സ്വതന്ത്രനായി വിജയിച്ച ശേഷം അയാള്‍ നടത്തിയ വിശദീകരണങ്ങള്‍ക്കെല്ലാം എതിരായിട്ടാണ്. 

അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ച സമയത്താണ് കോണ്‍ഗ്രസ് വിട്ടത്. ഡിഐസി കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയപ്പോള്‍ അദ്ദേഹം പോയില്ല. അതിനുശേഷമാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ചുപോകുന്ന നിലപാട് സ്വീകരിച്ച്. നിലമ്പൂരില്‍ സ്വതന്ത്രനായി ജയിച്ചത്. മുന്‍പ് ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ചു. സ്വാഭാവികമായും പരാജയപ്പെട്ടു. പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ടാണ്. 

അങ്ങനെയൊരു സാഹചര്യം ഇല്ല. ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗ ബഹുജനസംഘടനകളിലും ഇല്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുക. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സിപിഎമ്മിന്‍റെ രാഷ്ട്രീയവേദികളിലൊന്നും പ്രവര്‍ത്തനത്തെക്കുറിച്ചോ സംഘടനാരീതികളെക്കുറിച്ചോ നയങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ENGLISH SUMMARY:

CPM State Secretary MV Govindan said that Anwar is an axe in the hands of the right wing