• സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് പി.വി.അന്‍വര്‍
  • ‘ഞങ്ങള്‍ പറയാനുദ്ദേശിക്കുന്നത് നിങ്ങള്‍ പറയുന്നു എന്ന് പലരും പറയുന്നുണ്ട്’
  • മുഖ്യമന്ത്രിയെ ആണോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ ആലോചിച്ചാല്‍ മതിയെന്ന് മറുപടി

സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ പറയാനുദ്ദേശിക്കുന്നത് നിങ്ങള്‍ പറയുന്നു എന്ന് പലരും പറയുന്നുണ്ട്. തന്റെ പോരാട്ടം പാര്‍ട്ടിക്കെതിരല്ല, നേതൃത്വത്തിലെ പുഴുക്കുത്തുകള്‍ക്ക് എതിരെയാണ്. മുഖ്യമന്ത്രിയെ ആണോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ ആലോചിച്ചാല്‍ മതിയെന്ന് മറുപടി. പോരാട്ടം തുടരുമെന്നും പി.വി.അന്‍വര്‍.  നിയമസഭയ്ക്കുള്ളിലും വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന്  പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല. എതിര്‍പ്പുണ്ടാകുമ്പോഴേ ആവേശമുണ്ടാകൂവെന്നും അന്‍വര്‍ പറഞ്ഞു.  ALSO READ: അന്‍വര്‍ പുറത്തേക്ക്; ‘സഭയില്‍ നടുവില്‍ ഇരിക്കും; രാജിവയ്ക്കാന്‍ പിരാന്തില്ല’

 അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അൻവറിനെ തള്ളി സിപിഎം നേതാക്കള്‍.  കള്ളക്കടത്തുകാരുടെ മൊഴി ഉയര്‍ത്തിക്കാട്ടിയ അന്‍വറിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് എം.സ്വരാജ്. കള്ളക്കടത്ത് സംഘങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരണം നിര്‍വഹിക്കാനാകില്ലെന്നും സ്വരാജ് പറഞ്ഞു.  ALSO READ: 'പിവി അൻവർ കൈകോടാലി'; തിരഞ്ഞ് സിപിഎം നേതാക്കൾ; എഫ്ബിയിൽ ട്രെൻഡിങ്

പി.വി.അന്‍വര്‍ എടുക്കുന്നത് സ്വര്‍ണക്കടത്തുകാരുടെ സെക്യൂരിറ്റി പണിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രം നടത്തുന്നവരുടെ ആയുധമായി പി.വി.അന്‍വര്‍ സ്വയം മാറിയെന്നായിരുന്നു പി.ജയരാജന്റെ എഫ്.ബി.പോസ്റ്റ്. ഇടത് വോട്ടുവാങ്ങി വിജയിച്ച പി.വി.അന്‍വര്‍ വോട്ടര്‍മാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് ചെയ്തതെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതിരോധം 

അതേസമയം, പി വി അന്‍വറിനെ  കടന്നാക്രമിച്ച് സിപിഎം നേതൃത്വം. പാല് കൊടുത്ത കൈക്ക് കടിക്കാൻ പാടില്ലന്നെന്നത് സമാന്യ തത്വമെന്ന് എ കെ ബാലൻ പറഞ്ഞു. അൻവർ ഇരുട്ടിൽ നിൽക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രകാശം കാണാത്തത്. പാളം തെറ്റാൻ അൻവർ സ്വയം തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എ കെ ബാലന്‍. അൻവർ എല്ലാ പരിധിയും വിട്ടു. അൻവറിന്റെ അജൻഡ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും എ കെ ബാലൻ മനോരമ ന്യൂസിനോട്  പറഞ്ഞു. 

ENGLISH SUMMARY:

P.V. Anwar claims he has the backing of senior CPM leaders and insists his struggle targets leadership issues rather than the party itself.