അന്‍വര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപഗ്രഹമായി കൂപ്പുകുത്തിയെന്ന് സിപിഎം നേതാവ് കെ.അനില്‍കുമാര്‍. അന്‍വറിന്റേത് അപഥസഞ്ചാരമെന്നും സി.പി.എം. സംസ്ഥാന സമിതിയംഗം മനോരമ ന്യൂസിനോട് പറഞ്ഞു. അന്‍വറിന്റെ ചെയ്തികളെപ്പറ്റി പൊതുസമൂഹത്തിന് ബോധ്യം വന്നുതുടങ്ങിയെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരു ചെയ്താലും കേസും നടപടിയും ഉറപ്പെന്നും അനില്‍കുമാര്‍  പറഞ്ഞു. കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അനില്‍കുമാറിന്‍റെ പ്രതികരണം. Also Read: ഫോണ്‍ ചോര്‍ത്തി കലാപത്തിന് ശ്രമിച്ചെന്ന് പരാതി; അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്


അതേസമയം, ഫോണ്‍ ചോര്‍ത്തലില്‍ പി.വി.അന്‍വര്‍‌ എം.എല്‍.എയ്ക്കെതിരെ കേസെടുത്ത് പൊലീസ്.  കലാപശ്രമത്തിനാണ് കോട്ടയം കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. 28 ദിവസം മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ച് ഇന്നലെ ലഭിച്ച പരാതിയില്‍, 20 മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് കേസെടുത്തു. കറുകച്ചാല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.  കറുകച്ചാല്‍ പൊലീസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  തനിക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കട്ടെയെന്ന് അന്‍വര്‍.   എല്ലാം നിലമ്പൂരില്‍ പറയാമെന്നും  പ്രതികരണം.

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ പോര്‍മുഖം തുറന്ന പി.വി.അന്‍വര്‍ ഇന്ന് വൈകിട്ട് നിലമ്പൂരില്‍ രാഷ്ട്രീയ 

വിശദീകരണ യോഗം നടത്തും . അന്‍വറിന്റെ തുടര്‍ നീക്കം എന്താണെന്നതാണ് രാഷ്ട്രീയ കൗതുകം.  അന്‍വറിന് പിന്തുണയുമായി സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ.സുകു രംഗത്തെത്തി.  അന്‍വറിന്റെ ഒതായിലെ വീടിനുമുന്നില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. 

അതേ സമയം അന്‍വറിന്റെ വീടിന് പൊലീസ് സുരക്ഷയൊരുക്കി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം പ്രകടനം നടത്തിയ നൂറോളം സിപിഎമ്മുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. നിലമ്പൂരിലെ പൊതുസമ്മേളനത്തില്‍ ഇരുന്നൂറ് പേരെ പ്രതീക്ഷിക്കുന്നതായി അന്‍വര്‍ പരിഹാസരൂപേണ പറഞ്ഞു.

ENGLISH SUMMARY:

CPM leader K Anilkumar against pv anwar