palakkad

ആരോപണ പ്രത്യാരോപണങ്ങള്‍ക്കും നിരവധി ത്രില്ലറുകള്‍ക്കും സാക്ഷിയായ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഒരുപോലെ വിജയപ്രതീക്ഷ പങ്കുവച്ച് സ്ഥാനാര്‍ഥികളും നേതാക്കളും. പോളിങ് ശതമാനം കുറഞ്ഞെങ്കിലും പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച് കയറുമെന്നാണ് യു.ഡി.എഫും, ബി.ജെ.പിയും പറയുന്നത്. കോണ്‍ഗ്രസും ബിജെപിയും എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് അവകാശപ്പെട്ട ഇടത് സ്ഥാനാര്‍ഥി പി സരിന്‍ പതിനയ്യായിരത്തിനോട് അടുത്താണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

 

കണക്കുകൂട്ടാന്‍ കഷ്ടി ഒന്നരദിവസം മാത്രം. കൂട്ടലും കിഴിക്കലും നടത്തി ഓരോ സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷ നിരത്തുകയാണ്.  കാണാത്തത്ര അടിയൊഴുക്കുകളിലൂടെ വിജയം നേടാമെന്ന് ബി.ജെ.പി പറയുന്നതിനെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കുകയാണ് പാലക്കാട്ടെ യു.ഡി.എഫ് നേതൃത്വം. 

കലഹിച്ചിറങ്ങിയവര്‍ ഉള്‍പ്പെടെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കരയറി മികച്ച വിജയം നേടാമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. സരിനെ കൂടെക്കൂട്ടിയത് തെറ്റിയിട്ടില്ലെന്നും വിജയമില്ലെങ്കില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പാക്കാനാവുമെന്ന് എല്‍.ഡി.എഫ്. തൃശൂരില്‍ വിരിഞ്ഞ താമര പാലക്കാട്ടെ ചൂടിലും വാടാതെ വിടരുമെന്ന കണക്കുകൂട്ടലുകള്‍ നിരത്തുകയാണ് ബി.ജെ.പി നേതൃത്വവും.

ENGLISH SUMMARY:

Candidates and leaders share hope of success in Palakkad by election