bjp

TOPICS COVERED

ബിജെപിയെ എക്കാലവും വേട്ടയാടുന്നതാണ് പാലക്കാട്ടെ ഫലം. രണ്ടാം സ്ഥാനം നിലനിർത്താൻ ആയെങ്കിലും പാർട്ടി കോട്ടകളിൽ ഉണ്ടായ വൻ ചോർച്ചക്ക് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ  മറുപടി പറയേണ്ടി വരും. ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതടക്കമുളള ഉൾപാർട്ടി പ്രശ്നങ്ങൾ സജീവ ചർച്ചയാക്കാനും ഫലം ഇടയാക്കും. ഭരണമുള്ള നഗരസഭ പരിധിയിൽ നിന്ന് മാത്രം 7000 വോട്ടുകൾ നഷ്ടമായത് എങ്ങനെ വിശദീകരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പാർട്ടി. 

 

1200 വോട്ടുകൾക്ക് എങ്കിലും ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ നിന്നാണ് വോട്ടു കോട്ട പളുങ്ക് പത്രം കണക്കെ ചിതറിയത്. 2021 ൽ 12 റൗണ്ട് വോട്ടണ്ണപ്പോഴാണ് യു.ഡി എഫിന് അശ്വസ ലീഡ് പിടിക്കാനായതെങ്കിൽ ഇത്തവണ മൂന്നാം റൗണ്ടിൽ തന്നെ  വരാൻ പോകുന്ന ട്രൻഡ് അറിയിച്ചു. മൂത്താൻതറ അടക്കമുള്ള പാർട്ടി കോട്ടകളിൽ വോട്ട് എണ്ണിയപ്പോഴും സി.കൃഷ്ണകുമാറിന്റെ ലീഡ് വെറു 1366 ൽ ഒതുങ്ങി. നഗരസഭായിലെ വോട്ടണ്ണി തീർന്നപ്പോൾ  ഈ.  ശ്രീധരൻ  6000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നങ്കിൽ ഇത്തവണ 1425 വോട്ടുകൾക്ക് പിറകിലായിരുന്നു. അത്രയ്ക്കായിരുണ്ടു രാഹുലിന്റെ കവിക്കോട്ടേയിലെ തേരോട്ടം.

9ആം തവണയും പോരാട്ടത്തിന് ഇറങ്ങിയ  സ്ഥാനാർഥിയോടുള്ള സ്വഭാവിക മടുപ്പ്.ഭരണം കിട്ടിയിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത മുൻസിപ്പൽ ഭരണ സമിതിയോടുള്ള പ്രതിഷേധം . മൂത്താൻ സമുദായ അംഗമായ  മുൻസിപ്പൽ ചെയർപേർസൺ പ്രിയ അജയനെ ആകാരണമായി മാറ്റിയതിനെ തുടർന്നു പാർട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങൾ തുടങ്ങി  കാരണങ്ങൾ അനവധിയാണ് . സന്ദീപ് വാര്യറുണ്ടാക്കിയ പരുക്ക്.പക്ഷെ പുറമേക്ക് അംഗീകരിക്കില്ല.  മറുപടി പക്ഷേ അതി തീവ്രമായിരുന്നു. കഴിഞ്ഞ തവണ മൂന്നാമതെത്തിയ  സ്ഥാനാർഥിയുമായി 13700 വോട്ടുകളുടെ വ്യത്യസമുണ്ടായിരുന്നത് ഇപ്പോൾ വെറും 2000 ആയി ചുരുങ്ങിയതും  പാർട്ടിയിൽ വൻ ചർച്ചകൾക്ക് കാരണമാകും.

ENGLISH SUMMARY:

Palakkad result will haunt BJP forever