വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊപ്പം വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ തേരോട്ടം. ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ ഞെട്ടിച്ചാണ് രാഹുലിന്‍റെ മുന്നേറ്റം. പാലക്കാട് നഗരസഭ ഉള്‍പ്പെട്ട ആദ്യ മൂന്ന് റൗണ്ടില്‍ പ്രതീക്ഷിച്ച  മുന്നേറ്റമുണ്ടാക്കാന്‍  ബിജെപിക്കായില്ല. നാലാംറൗണ്ടില്‍  രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുകൂടി നേടിയതോടെ ബിജെപി പ്രതീക്ഷികള്‍  എറെക്കുറേ അവസാനിച്ചു. ബിജെപി ഭരണം കയ്യാളുന്ന മുനിസിപ്പാലിറ്റിയിലെ  ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ 1200ല്‍ അധികം വോട്ടുകളുടെ ലീഡ് നേടിയത് യുഡിഎഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചു.

പതിനായിരത്തിലധികം വോട്ടുകളുടെ ലീഡില്‍ മുന്നേറുന്ന രാഹുലിന്‍റെ വിജയം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ്. പാലക്കാടിന്‍റെ പുതിയ എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. രാഹുലിനൊപ്പം വിജയം ആഘോഷിക്കുന്ന  നേതാക്കളുടെ ചിത്രം പി.സി വിഷപാലക്കാട് ഷാഫി പറമ്പിലിന്‍റെ  പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് ഉറപ്പായി. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്നുള്ള എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടലും അവസാനിച്ചു.

ENGLISH SUMMARY:

pc vishnunath says congress win palakkad