Election-HD-09-Priyanka-1200-x-672--

വോട്ട് എണ്ണല്‍ തുടങ്ങി ആദ്യമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ് അരലക്ഷം കടന്നു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ലീഡാണ് പ്രിയങ്ക ഗാന്ധി നിലനിര്‍ത്തുന്നത്. വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തിയത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. 

ഏഴ് മാസത്തെ ഇടവേളയില്‍ തെര‍ഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അ‍ഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും  ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്. 

മാനന്തവാടിയില്‍ 38,000, സുൽത്താൻ ബത്തേരിയില്‍ 43,000, കല്‍പ്പറ്റയില്‍ 49,000 എന്നിങ്ങനെയായിരുന്നു രാഹുല്‍ വയനാട് ജില്ലയില്‍ നേടിയ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഈ മൂന്ന് മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ട് പിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്.

ENGLISH SUMMARY:

Congress surge in Wayanad; Priyanka's lead crossed five thousand in the first half hour