സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്ന് യു.ആര്‍ പ്രദീപ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായെന്നും പ്രദീപ് പ്രതികരിച്ചു.എല്‍ഡിഎഫ് ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് കെ.രാധാകൃഷ്ണനും പ്രതികരിച്ചു. കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് ജയിച്ചു കയറിയതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രദീപ് ഒരുഘട്ടത്തിലും പിന്നിലായില്ല. 8567 വോട്ടുകള്‍ക്കാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്.
പാലക്കാട് ഏഴാം റൗണ്ടില്‍ ലീഡ് തിരികെപ്പിടിച്ച് യുഡിഎഫ്. 1081 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവില്‍ രാഹുലിനുള്ളത്. ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ രണ്ടാമതാണ്. എല്‍ഡിഎഫ് സ്വതന്ത്രന്‍ പി. സരിന് ഒരുഘട്ടത്തിലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, മഹാരാഷ്ട്രയില്‍ മഹായുതി സഖ്യവും ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യവും മുന്നേറുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. 288 സീറ്റുകളില്‍ 219 ഇടത്താണ് മഹായുതി സഖ്യം മുന്നേറുന്നത്. മഹാ വികാസ് അഘാഡി 55 സീറ്റുകളിലും മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാര്‍ഖണ്ഡില്‍ 48 സീറ്റുകളില്‍ ഇന്ത്യ സഖ്യവും 28 സീറ്റുകളില്‍ എന്‍ഡിഎയും മൂന്ന് സീറ്റുകളില്‍ മറ്റുള്ളവരും മുന്നേറുന്നു.