വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ബിജെപി വോട്ടുകള്‍ യു.ഡി.എഫ് വാങ്ങി. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെയും ഒപ്പം നിര്‍ത്തി. ചേലക്കരയില്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന രാഷ്ട്രീയ വിജയമാണ് ഇടതുമുന്നണി നേടിയത്. ബിജെപി വോട്ട് കൂടിയത് ഗൗരവമായി പരിശോധിക്കും. വയനാട് വോട്ടു കുറഞ്ഞത് പോളിങ് കുറഞ്ഞതുകൊണ്ടാണെന്നും സെക്രട്ടറിയേറ്റിലെ വിലയിരുത്തലുകള്‍ക്ക് ശേഷം എം.വി ഗോവിന്ദന് പറഞ്ഞു.