സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ.സി.ബാബു ബി.ജെ.പിയിൽ. തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പിയുടെ പാർട്ടി പുനസംഘടന നേതൃ യോഗത്തിലേക്ക് എത്തിയാണ് ബിബിൻ.സി.ബാബു ബി.ജെ.പി അംഗത്വം എടുത്തത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ബിബിനെ സ്വീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി തരുൺ ഛുഗിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പാർട്ടി പ്രവേശനം. ആലപ്പുഴയിൽ പാർട്ടിയിൽ വിഭാഗീയത ഏറ്റവും രൂക്ഷമായ കായംകുളം മേഖലയിൽ നിന്നുള്ള ബിബിൻ പാർട്ടി വിട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
ബിബിൻ സി ബാബുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ച കെ സുരേന്ദ്രൻ സന്ദീപ് വാര്യരെ പരോക്ഷമായി പരിഹസിച്ചു. ജി സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അവസ്ഥ മോശമാണെന്നും കൂടുതൽ പേർ സിപിഎം വിടുമെന്നും ബിപിൻ പ്രതികരിച്ചു. ബിബിന്റെ ബിജെപി പ്രവേശനം തുടക്കം മാത്രമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരം ഡിവിഷനിലെ അംഗമായ ബിബിൻ സി ബാബു പാർട്ടി മുൻ ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ വിപിനെതിരെ ഗാർഹിക പീഡന പരാതി കൊടുത്തതിനു ശേഷം പാർട്ടിയുമായി അകൽച്ചിൽ ആയിരുന്നു. പാർട്ടിയുടെ ഏറ്റവും ശക്തി കേന്ദ്രമായ ബിബിന്റെ മേഖലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്ത് പോയതോടെ നടപടി വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.