വിഭാഗീയതയും തമ്മിലടിയും രൂക്ഷമായ കരുനാഗപ്പള്ളിയിലെ സിപിഎമ്മിനെ പൊളിച്ചടുക്കി പാർട്ടി നേതൃത്വം. നിലവിലുള്ള ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പ്രശ്നമുണ്ടായ ലോക്കൽ കമ്മിറ്റികളെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താനും തീരുമാനിച്ചു. എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് തീരുമാനമെടുത്തത്. പ്രതിഷേധിച്ചവർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി പരിശോധിക്കും എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി.