കൊല്ലം കൊട്ടിയത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ നേതാക്കള്‍ക്കെതിരെ വിമർശനവുമായി പ്രതിനിധികൾ. നേതാക്കളുടെ ചില പ്രതികരണങ്ങളും പ്രവൃത്തികളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു എനാണ് വിമര്‍ശനം. സമ്മേളനത്തിന്റെ രണ്ടാംദിവസവും റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച തുടരുകയാണ്.
ഇപി ജയരാജന്‍, എകെ ബാലന്‍, എംഎ ബേബി, എം മുകേഷ് എന്നിവരെെയാക്കെയാണ് ഇതിനോടകം പ്രതിനിധികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയും ചില കാര്യങ്ങളില്‍ തിരുത്തണമെന്നാണ് സമ്മേളന പ്രതിനിധികളുടെ അഭിപ്രായം. മേല്‍ത്തട്ടില്‍ ജനപ്രതിനിധികളായവര്‍ക്ക് ലഭിക്കുന്ന പാര്‍ട്ടിച്ചുമതല താഴെത്തട്ടിലേക്ക് അനുവദിക്കുന്നില്ല. എംഎൽഎ ആയ എംവി ഗോവിന്ദനു പാർട്ടി സംസ്‌ഥാന സെക്രട്ടറിയാകാം വി.ജോയിക്കു തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാം. പഞ്ചായത്ത് അംഗമായ പാർട്ടിക്കാരനു ലോക്കൽ സെക്രട്ടറിയാകാൻ പാടില്ല. ഇതെന്ത് നീതിയാണെന്ന് പ്രതിനിധികൾ ചോദിച്ചു. സംസ്ഥാനസെക്രട്ടറിയായതിന് ശേഷം എംവി ഗോവിന്ദന്‍ നടത്തിയ ജനകീയപ്രതിരോധ യാത്ര തൃശൂരിലെത്തിയപ്പോള്‍ മൈക്ക് ഒാപ്പറേറ്ററോട് തട്ടിക്കയറിയത് തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. എകെ ബാലന്‍റെ മരപ്പട്ടിപ്രയോഗം തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.