സി.പി.എം കൊല്ലം സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിന് വിമര്‍ശനം . കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂര്‍ച്ഛിച്ചതില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. ഏരിയ കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ചിന് നേതൃത്വം നല്‍കിയവരെ സംരക്ഷിച്ചു. ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ നാണംകെടുത്തി. ഗൗരവമേറിയ നടപടി വേണം.
സംസ്ഥാന മന്ത്രിസഭ പരാജയമായി. മുന്‍പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണംചെയ്തില്ലെന്നും സമ്മേളനം വിലയിരുത്തി.