തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 17 ഇടത്താണ് യുഡിഎഫ് വിജയം നേടിയത് .  ഇതില്‍ 7 എണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ് . 11ഇടങ്ങളില്‍  എല്‍ഡിഎഫ് വിജയിച്ചു.  ഇതില്‍ മൂന്നെണ്ണം യുഡിഎഫില്‍ നിന്നും  ഒന്ന് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു. മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപി ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.

തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ , പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.  കോണ്‍ഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന് സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.  നാട്ടിക പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.വിനു 115 വോട്ടുകള്‍ക്ക് വിജയിച്ചു.  ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു‍ഡിഎഫിലെ എ.എൻ ദിലീപ് കുമാര്‍ വിജയിച്ചു. 

ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. കോഴിക്കോട് കാരശേരി പഞ്ചായത്ത്  ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ 12–ാം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചോല വാര്‍ഡില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ വിജയിച്ചു. കൊല്ലം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ബിജെപിയിൽ നിന്ന് LDF പിടിച്ചെടുത്തു.  എൻ തുളസി 164 വോട്ടുകൾക്ക് വിജയിച്ചു.

കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ NDA സ്ഥാനാർത്ഥി ശ്രീമതി ഗീതാറാണി വിജയിച്ചു.കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. കൊല്ലം ഏരൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. 

കൊല്ലം പടിഞ്ഞാറേ കല്ലടയില്‍ അഞ്ചാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.  കണ്ണൂരിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും നിലനിർത്തി എൽഡിഎഫ്. കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൽ ജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. 199 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി രതീഷ് പൊരുന്നന്റെ വിജയം . മാടായി പഞ്ചായത്തിലെ ആറാം വാർഡിൽ 234 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി മണി പവിത്രനും വിജയിച്ചു. 

മലപ്പുറം മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷൻ സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.സുജിത 104 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ 41–ാം വാര്‍ഡ് എന്‍.ഡി.എ നിലനിര്‍ത്തി, ജയം 66 വോട്ടിന് . തൃശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

ENGLISH SUMMARY:

Local body by-elections; UDF takes power in three panchayats