വീണ്ടും ‘അടി തിരിച്ചടി’ പ്രസംഗം ആവർത്തിച്ച് എം.എം. മണി എംഎല്‍എ. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എം എം മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല അടിച്ചാൽ തിരിച്ചടിക്കണം. അതാണ് നമ്മുടെ നിലപാട്. അടിച്ചാൽ കേസൊക്കെ വരും, അതിന് നല്ല വക്കീലിനെ വെച്ച് വാദിച്ച് കോടതിയെ സമീപിച്ചാൽ മതി.
ഇതൊക്കെ ചെയ്താണ് ഞാനിവിടെ വരെ എത്തിയതെന്നും തല്ലേണ്ട വരെ തല്ലിയിട്ടുണ്ടന്നും എം എം മണി ആവർത്തിച്ചു. കഴിഞ്ഞദിവസം നടന്ന ശാന്തൻപാറ ഏരിയ സമ്മേളനത്തിലും സമാനമായ പരാമർശം എ.എം മണി നടത്തിയിരുന്നു.