വി.ഡി.സതീശന്‍

വി.ഡി.സതീശന്‍

  • കെപിസിസിയില്‍ നേതൃമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്ന് വി.ഡി.സതീശന്‍
  • ‘ഞാനറിഞ്ഞ് ഒരു ചര്‍ച്ചയും നടന്നിട്ടില്ല’
  • ‘അഭിപ്രായവ്യത്യാസമില്ലാതെ പാര്‍ട്ടി മുന്നോട്ടുപോവുകയാണ്’

കെപിസിസിയില്‍ നേതൃമാറ്റമെന്ന ആവശ്യമുയര്‍ന്നത് താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെയൊരു ചര്‍ച്ച നിലവില്‍ ഇല്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സംഘടനാപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചര്‍ച്ചകളുണ്ടാകും. മാടായിയിലെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സതീശന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും വഴിയേ പോകുന്ന ആരും കോണ്‍ഗ്രസ് ഓഫിസിന് തീ വയ്ക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പിക്കില്ലെന്ന നിലപാടാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അതിനെ പാര്‍ട്ടി ചെറുക്കുമെന്നും സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധികാരത്തിന്‍റെ അഹങ്കാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

I was not aware of the leadership change; there was no such discussion says vd Satheesan