കോണ്‍ഗ്രസ് വിട്ട് പാലക്കാട്ട് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന് എ.കെ.ജി സെന്ററിലെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എ.കെ.ബാലനും സരിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി സ്വതന്ത്രന് പാര്‍ട്ടിയായെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.ഘടകവും മറ്റു ചുമതലകളും സരിനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.