വൈദ്യുതി ചാർജ് വർധിപ്പിച്ച കെഎസ്ഇബിയുടെ നടപടി കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണക്കാരന് താങ്ങാൻ ആവാത്ത സാഹചര്യമാണുള്ളത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തു. പുതിയ കരാർ പ്രകാരം നാല് ഇരട്ടി നൽകിയാണ് ഒരു യൂണിറ്റ് കറന്‍റിന് വാങ്ങുന്നത്. ഇതാണ് ബാധ്യതയ്ക്ക് പ്രധാന കാരണം. വൈദ്യുതി വകുപ്പിൽ കൊണ്ടുവന്ന പദ്ധതികൾ അഴിമതിതിയിൽ മുങ്ങി. കൂട്ടിയ വൈദ്യുതി നിരക്ക് പിൻ വലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു.