പാലക്കാട് അപകടത്തില്‍ ദേശീയപാത അതോറിറ്റിയെ പഴിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. പനയമ്പാടത്തെ റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നാണ് അറിഞ്ഞതെന്നും ആര്‍ടിഒ റിപ്പോര്‍ട്ട് നല്‍കിയ ശേഷം അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഗൂഗിള്‍ മാപ്പ് നോക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യുന്നത്. നിര്‍മാണത്തില്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.
പ്രദേശികമായ പ്രശ്നങ്ങള്‍ അറിഞ്ഞുവേണം റോഡ് രൂപകല്‍പന. റോഡുകളിലെ ബ്ലൈന്‍ഡ് സ്പോട്ട് കണ്ടെത്തുമെന്നും കെ.ബി.ഗണേഷ്കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.