ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജി വച്ചതിന് പിന്നാലെ പിണറായി വിജയനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇത് പിണറായി സർക്കാരിന്റെ വിജയം, കത്തുന്ന സൂര്യന് അഭിവാദ്യങ്ങൾ തുടങ്ങി ഡയലോഗുകളുമായി സിപിഎം പ്രതികരണ സിംഹങ്ങള്‍ വരുനമെന്ന് രാഹുല്‍ പറയുന്നു.
കുറിപ്പ്
ഇനിയിപ്പോൾ അവരുടെ വരവാണ്!
ഇത് പിണറായി സർക്കാരിന്റെ വിജയം!
ഉപ്പ് തിന്നവർ വെള്ളം കുടിക്കും, കത്തുന്ന സൂര്യന് അഭിവാദ്യങ്ങൾ…
ഇത് വരെ മാളത്തിൽ ഒളിച്ച സകല സിപിഎം പ്രതികരണ സിംഹങ്ങളും, CITU സാംസ്കാരിക-മാധ്യമ വിഭാഗ അടിമകളും പെട്ടന്നു വന്നു കവിതകൾ
രചിച്ചാലും!!!
പിണറായി ഡാ ഡാ ഡാ ഡാ ……