പൊലീസ് സ്റ്റേഷനിലെത്തി കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാല്‍ രണ്ട് അടി കൂടുതല്‍ കിട്ടുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്നാലെയും പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ട് പൊലീസുകാര്‍ വീടിനടുത്ത് വന്നു. കേസില്‍ ബുക്ക് ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും  നീതിപൂര്‍വ്വമായി ഇവിടെ ഒന്നും നടക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തികര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റ്കാരനെന്ന് പറഞ്ഞാല്‍ രണ്ടടിഅധികം കിട്ടും ഇതിനെല്ലാം കാരണക്കാരന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്

Also Read : ‘രക്ഷപ്പെടാന്‍ മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി; പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു’

അന്‍വറിന്‍റെ വാക്കുകള്‍

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അൻവറാണോ സ്വർണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. 'നിങ്ങള്‍ പറ, നിങ്ങള്‍ പറ' എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കള്ളക്കടത്തുകാരെ മഹത്വവത്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ല ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയതുമുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണെന്നാണ്', അന്‍വര്‍ പറഞ്ഞു. 

അതേ സമയം തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അൻവർ മാധ്യമങ്ങളെ കാണുന്നത്.

കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ എന്ന് വാക്ക് നല്‍കിയിരുന്നു പാര്‍ട്ടിയുടെ അഭ്യര്‍ഥനയില്‍ പറഞ്ഞത് ഗൗരവമായി പരിശോധിക്കും തീരുാമനങ്ങളുണ്ടാകും. കേസിന്‍റെ കാരയ്ത്തില്‍ സത്യസന്ധമായ അന്വേഷണം അത് വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത് കേസന്വേഷണം കൃത്യമായല്ല എന്ന് ബോധ്യപ്പെട്ടു മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അന്വേഷിക്കുന്ന രീതി പരിതാപകരം മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദിന്‍റെ മൊഴിയെടുത്തു അദ്ദേഹം മുറിച്ച മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു അതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല നേരില്‍ കൊണ്ടുപോയാല്‍ കാണിക്കാം എന്ന് പറഞ്ഞു.

ENGLISH SUMMARY:

pv anvar meet media p sasi issue cpim