മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പുകഴ്ത്തി നടന്‍‌ ഹരീഷ് പേരടി. അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാണെന്നും  സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെന്നും .ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റിയെന്നും ഹരീഷ് പറയുന്നു.

Also Read : ഒരു വാക്കു പറയാതെ മുഖ്യമന്ത്രിയും റിയാസും; ചുറ്റും കനത്ത പൊലീസ് കാവല്‍


കുറിപ്പ് 

ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ...അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ...അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ...അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ...അവസാനം സത്യം പറയേണ്ടിവരല്ലോ...ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് ...ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം