പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തന്റെ മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പി വി അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. അതേ സമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പോലീസ് സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വെല്ലുവിളിച്ചത്. 

‘തുടര്‍ഭരണം കൊണ്ടുവന്ന സൂര്യന്‍ കെട്ടുപോയെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു’

Also Read : മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ച് പരിഹാസം; കേസ് അന്വേഷിക്കാന്‍ വെല്ലുവിളി

സ്വര്‍ണക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. നാട്ടില്‍ നടക്കുന്ന സ്ഥിതിവിശേഷങ്ങള്‍ മുഖ്യമന്ത്രി അറിയാത്ത സാഹചര്യമാണെന്നും എല്ലാം നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെന്ന 'കാട്ടുകള്ളനാ'ണെന്നും അന്‍വര്‍ തുറന്നടിച്ചു. പി.ശശിക്കെതിരായ പരാതി പറ‍ഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് നിസ്സഹായാവസ്ഥയാണെന്നും സി.എമ്മേ നിങ്ങളോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പാണെന്ന് ഞാന്‍ പറഞ്ഞുവെന്നും അന്‍വര്‍ പറയുന്നു. 

അന്‍വറിന്‍റെ വാക്കുകള്‍ 

‘ഭരണം വീണ്ടും കിട്ടിയത് അങ്ങയുടെ മിടുക്കിലാണ്, പക്ഷേ ഇപ്പോള്‍ അതുമാറി, തുടര്‍ഭരണം കൊണ്ടുവന്ന സൂര്യന്‍ കെട്ടുപോയെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു’ കൂടുതല്‍ പറഞ്ഞപ്പോള്‍‌ തനിക്ക് വാക്കുകള്‍ മുറിഞ്ഞെന്നും അന്‍വര്‍ .  പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ശശി അറിയിക്കുന്നില്ല. ശശിയും എഡിജിപിയും എഴുതിക്കൊടുക്കുന്നത് വായിക്കുകയെന്ന ചുമതലമാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

ENGLISH SUMMARY:

The conflict between P.V. Anwar and Pinarayi Vijayan primarily centers around political disagreements and governance issues in Kerala