ഇന്ന് മാതാ അമൃതാനന്ദമയിയുടെ എഴുപത്തിയൊന്നാം ജന്മദിനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം വളളിക്കാവിലെ അമൃതപുരി ആശ്രമത്തിൽ ആഘോഷങ്ങളില്ലാതെയാണ് ചടങ്ങുകള്‍. വയനാടിന് കൈത്താങ്ങായി പതിനഞ്ചു കോടി രൂപയുടെ പദ്ധതി മാതാ അമൃതാനന്ദമയി മഠം പ്രഖ്യാപിച്ചു. വയനാട്ടില്‍ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കുമെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം