കോതമംഗലം കുട്ടമ്പുഴയില്‍ വനമേഖലയില്‍ മേയാന്‍ പോയ പശുക്കളെ തിരക്കിപ്പോയ മൂന്നു സ്ത്രീകള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അയല്‍വാസികളായ മായ, ഡാര്‍ലി, പാറുക്കുട്ടി എന്നിവര്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വനത്തിലേക്ക് പോയത്. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. Read More : കുട്ടമ്പുഴയിൽ വനത്തില്‍ മേയാന്‍ പോയ പശുക്കളെ തിരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു. വെളിച്ചം വീഴുന്നതോടെ തിരച്ചില്‍ തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചില്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Three women went missing in Kothamangalam Kuttampuzha Forest