രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു സൈനികന്‍ നമ്മുടെ നാട്ടിലുണ്ട്..കേള്‍ക്കുമ്പോള്‍ പുതുതലമുറയ്ക്ക് ഒരുപക്ഷെ അത്ഭുതം തോന്നിയേക്കാം. അങ്ങനെ ഒരാളുണ്ട്. കോഴിക്കോട് ഈസ്റ്റഹില്‍ സ്വദേശി അപ്പൂട്ടി. ആ സൈനീകന് വയസ് എത്രയാണെന്നല്ലേ.103.
പ്രായം ശരീരത്തെ വീല്‍ചെയറിലാക്കിയിരിക്കാം. പക്ഷെ മനക്കരുത്ത് ഇപ്പോഴും ചോര്‍ന്നിട്ടില്ല. അതുകൊണ്ടാകണം 103ാം ാവയസിലും ഒരു അസുഖത്തിനും അപ്പൂട്ടിയെ കീഴടക്കാന്‍ കഴിയാഞ്ഞത്. 1940കളില്‍ ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഭാഗമായാണ് യുദ്ധത്തില്‍ പങ്കെടുത്തത്. വിരമിച്ചശേഷം നാട്ടിലെത്തി ചെറിയ തൊഴിലുകള്‍ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയി.
ആവുന്നവരെയും സ്വന്തമായി അധ്വാനിച്ച് ജീവിച്ചു. ചിട്ടയായ ആഹാരവും കൃത്യമായ വ്യയാമവുമാണ് പ്രായത്തിന്റ സീക്രട്ട്. മദ്രാസ്, ബെംഗളൂരു റെജിമെന്‍റില്‍ നിന്നുള്ള സൈനീകര്‍ അടുത്തിടെ അപ്പൂട്ടിയെ വീട്ടിലെത്തി ഔദ്യോഗികമായി ആദരിച്ചു.
എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും യുദ്ധമുഖത്തെ ധീരനായ ഈ പട്ടാളക്കാരന്‍ ഇന്നും നാടിന് അഭിമാനമാണ്.