TOPICS COVERED

കാർ തടഞ്ഞു നിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോ‍ൾ മരുമകനെ ചേർത്തുപിടിച്ച് കരഞ്ഞ് അമ്മായിയമ്മ.  കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ പത്മരാജനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പ്രതിയും മകളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതു വൈകാരിക രംഗങ്ങൾക്കിടയാക്കി. Read More : അച്ഛന്‍റെ സംശയ രോഗം, അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചപ്പോള്‍ എരിഞ്ഞടങ്ങിയത് മകളുടെ ജീവിതം ; നൊമ്പരം

പൊതുപ്രവർത്തകർ ഉൾപ്പെടെ ഏതാനും പേർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. തന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ചില രേഖകളെ സംബന്ധിച്ചു ഇവരോടു പത്മരാജൻ പറഞ്ഞു. പത്മരാജൻ പാവമാണെന്നു പൊതുപ്രവർത്തകർ പൊലീസിനോടു പറഞ്ഞപ്പോൾ, അതുവരെ നിസ്സംഗനായിരുന്ന പത്മരാജന്റെ കണ്ണു നിറഞ്ഞു. മടങ്ങുന്നതിനായി പൊലീസ് ജീപ്പിൽ കയറാൻ തുടങ്ങുമ്പോഴാണു വീടിന്റെ കവാടത്തിൽ മകൾ നിൽക്കുന്നതു കണ്ടത്. മകളുടെ അരികിലേക്ക് എത്തിയതോടെ ഇരുവരും കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. പിന്നെ രാധയെ കാണാൻ വീടിന്റെ മുകൾ നിലയിലേക്കു പോയി. പത്മരാജനെ കണ്ടതോടെ അവർ വാവിട്ടു നിലവിളിച്ചു മരുമകനെ ചേർത്തുപിടിച്ചു. 

ആൺ സുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്നു കരുതിയാണു കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ പ്രതി പത്മരാജന്റെ കുറ്റസമ്മത മൊഴി. കഴിഞ്ഞ ചൊവ്വ രാത്രിയാണ് അനില സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നു വാനിൽ എത്തിയ പത്മരാജൻ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. 

ENGLISH SUMMARY:

Kollam, a man accused of setting his wife ablaze in a shocking murder case was brought for evidence collection, leading to emotional scenes.