ഹൂല ഹൂപ്പിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ ഒരുങ്ങി ഒരു മൂന്നാം ക്ലാസുകാരി. കൊടുങ്ങല്ലൂർ സ്വദേശിനി റുമൈസ ഫാത്തിമ ഭക്ഷണം കഴിക്കലും വസ്ത്രം മാറലും മാത്രമല്ല പഠനം വരെ ഹൂല ഹൂപ്പിനൊപ്പം ചെയ്യും.. കോട്ടയം ജില്ലയിൽ വൈക്കത്ത് ഇന്ന് റുമൈസ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിനായുള്ള പ്രകടനം കാഴ്ചവയ്ക്കും.
മുഹമ്മദ് റഫീക് - സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളായ റുമൈസ ഫാത്തിമയാണ് ഈ എട്ടുവയസ്സുകാരി. നാലരമണിക്കൂർ വരെ നിർത്താതെ ഹൂലാ ഹൂപ്പ് ചെയ്ത പരിചയവുമായാണ് റുമൈസാ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് വേണ്ടി പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുന്നത്. എട്ടു വയസ്സുള്ളയാൾ ഒരു മണിക്കൂർ 48 മിനിറ്റ് നേരം ചെയ്തതാണ് നിലവിലെ റെക്കോർഡ്.
Also Read; വണ്ടിപ്പെരിയാറിലെ അരും കൊല; പ്രതിയെ വെറുതെ വിട്ടിട്ട് ഒരു വർഷം
ഓണക്കാല വെക്കേഷനിൽ ബന്ധു വീട്ടിലെ കുട്ടി ചെയ്യുന്നത് കണ്ടാണ് റുമൈസക്കും ഈ ആഗ്രഹം തോന്നിയത്. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പം നിന്നു.
വൈക്കം നഗരസഭ മുൻ വൈസ് ചെയർമാനായിരുന്ന അബ്ദുൾ സലാം റാവുത്തറുടെ ചെറുമകളാണ് കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മൂന്നാം ക്ലാസ്സുകാരിയ റുമൈസ. തമാശക്ക് ഹുലഹൂപ്പിൽ സ്വയം പരിശീലനം തുടങ്ങിയ റുമൈസയുടെ മണിക്കൂറുകൾ നീളുന്നപ്രകടനം വിസ്മയമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.